Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alathur Court

Palakkad

ആ​ല​ത്തൂ​ർ കോ​ർ​ട്ട്റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി

ആ​ല​ത്തൂ​ർ: കോ​ർ​ട്ട് റോ​ഡ് മു​ത​ൽ പു​തി​യ​ങ്കം തെ​ക്കു​മു​റി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ഈ ​റോ​ഡി​നെ മൂ​ന്ന് ഭാ​ഗ​മാ​യി തി​രി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. മെ​യി​ൻ റോ​ഡി​ൽ​നി​ന്ന് കോ​ർ​ട്ട് റോ​ഡ് തു​ട​ങ്ങു​ന്ന താ​ലൂ​ക്ക് ഓ​ഫീ​സ് റോ​ഡ് മു​ത​ൽ സ്വാ​തി ജം​ഗ്ഷ​ൻ ദേ​ശീ​യ​പാ​ത വ​രെ​യാ​ണ് ഒ​രു​ഭാ​ഗം.

സ്വാ​തി ജം​ഗ്ഷ​നി​ലെ ദേ​ശീ​യ​പാ​ത ക​ഴി​ഞ്ഞ് ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​ഭാ​ഗ​ത്തു​കൂ​ടി ഗാ​ന്ധി​ജം​ഗ്ഷ​ൻ വ​രെ​യാ​ണ് ര​ണ്ടാം ഭാ​ഗം. ഗാ​ന്ധി ജം​ഗ്ഷ​നി​ൽ​നി​ന്ന് പെ​രു​ങ്കു​ളം ഒ​റ്റ​വ​രി ഗ്രാ​മം​വ​ഴി പു​തി​യ​ങ്കം തെ​ക്കു​മു​റി​യി​ലെ തൃ​പ്പാ​ളൂ​ർ - ചി​റ്റി​ല​ഞ്ചേ​രി റോ​ഡ് വ​രെ​യാ​ണ് മൂ​ന്നാം​ഭാ​ഗം. ഇ​തി​ൽ ആ​ദ്യ​ഭാ​ഗം വ​രു​ന്ന കോ​ർ​ട്ട് റോ​ഡി​ലെ കാ​ന​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. ര​ണ്ടാം​ഭാ​ഗ​മാ​യ സ്വാ​തി മു​ത​ൽ ഗാ​ന്ധി ജം​ഗ്ഷ​ൻ വ​രെ റോ​ഡ് വീ​തി കൂ​ട്ടി​യാ​യി​രി​ക്കും നി​ർ​മാ​ണം.

ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് കോ​ർ​ട്ട് റോ​ഡി​ന്‍റെ സ്ഥി​തി മോ​ശ​മാ​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​നും ലി​ങ്ക് റോ​ഡി​നു​മി​ട​യി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടേ​യും പാ​ർ​ക്കിം​ഗ് ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട് . ഇ​തി​നൊ​ക്കെ പ​രി​ഹാ​രം ക​ണ്ടാ​ൽ മാ​ത്ര​മേ റോ​ഡ് ന​വീ​ക​ര​ണം കൊ​ണ്ട് പ്ര​യോ​ജ​നം ല​ഭി​ക്കൂ.

Latest News

Up